കുന്നുകര: പതിറ്റാണ്ടുകളായി നാശോന്മുഖമായി കിടന്ന പഞ്ചായത്തിലെ രണ്ടാം വാർഡിലെ കൊച്ചുകടവിന്റെ നവീകരണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. കൊച്ചി-തിരുവിതാംകൂർ വേർതിരിയുന്ന ചാലക്കുടിപ്പുഴയിലെ അതിർത്തിയാണ് കൊച്ചുകടവ്. വർഷങ്ങൾക്ക് മുമ്പ് കൊച്ചുകടവിൽനിന്ന് വഞ്ചിമാർഗമാണ് വിദ്യാർഥികളടക്കം അയിരൂരിൽ എത്തിയിരുന്നത്. കാലക്രമേണ പുഴയും കടവും മണൽ വാരിയും കാടുമൂടിയും നാശോന്മുഖമായി. ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം ചെലവിലാണ് ആധുനിക രീതിയിൽ കൊച്ചുകടവ് നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കവിത ബാബു, ഗ്രാമ പഞ്ചായത്ത് അംഗം മിനി പോളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.കെ. ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. EA ANKA 3 KOCHUKADAV നവീകരണം പൂർത്തീകരിച്ച കൊച്ചുകടവിന്റെ ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.