കുന്നുകര: സർക്കാർ ഏറ്റെടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്. പശ്ചാത്തല വികസനത്തിന് സർക്കാർ മുഖ്യപരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച സംസ്ഥാനത്ത 51 റോഡുകളിൽ ഉൾപ്പെട്ട കുന്നുകര-വയല്‍ക്കര റോഡിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം പാലത്തിന് ബജറ്റില്‍ തുക അനുവദിച്ചതായും കുത്തിയതോട്-കുണ്ടൂര്‍ പാലം നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് അലൈന്‍മെന്റ് തയാറായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ വി.കെ. ഇബ്രാഹീംകുഞ്ഞ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാര്‍, പൊതുമരാമത്ത് വിഭാഗം എക്‌സി. എൻജിനീയര്‍ സി.എം. സ്വപ്ന എന്നിവർ സംസാരിച്ചു. EA ANKA 5 MINISTER കുന്നുകര-വയല്‍ക്കര റോഡ് ശിലാഫലകം മന്ത്രി പി. രാജീവ് അനാച്ഛാദനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.