റോഡരികിലെ തണൽമരം സമീപവാസി മുറിച്ചുമാറ്റിയെന്ന് പരാതി

മേയ്ക്കാട്: റോഡരികിലെ തണൽ മരം സമീപവാസി വെട്ടി നശിപ്പിച്ചതായി പരാതി. അത്താണി-എളവൂർ രാജപാതയിലെ മേയ്ക്കാട് സൊസൈറ്റിപ്പടിയിലെ രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള തണൽ വൃക്ഷമാണ് പട്ടാപ്പകൽ അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചത്. സമീപവാസിയുടെ കടമുറിക്ക് മറയാകുമെന്ന കാരണത്താലാണ് മുറിച്ചതെന്നാണ്​ അറിയുന്നത്. ഏതാനും മാസം മുമ്പ് ശിഖരങ്ങൾ മുറിച്ചുമാറ്റുകയും രാസനാശിനി ഉപയോഗിച്ച് നശിപ്പിക്കാനും ശ്രമം നടന്നിരുന്നു. ഇതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പരസ്യമായി മരം മുറിച്ചുമാറ്റിയത്. ഇതേതുടർന്ന് വാർഡ്​ അംഗം കെ.എം. വറീതിന്റെ നേതൃത്വത്തിൽ നാട്ടുകാർ വനം വകുപ്പ്​ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്ന് സ്ഥലം സന്ദർശിക്കുകയും പൊലീസിൽ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. EA ANKA 2 TREE നെടുമ്പാശ്ശേരി മേയ്ക്കാട് സൊസൈറ്റിപ്പടി കവലയിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തണൽമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.