ഫോർട്ട്കൊച്ചി: കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ചീനവലകൾ ഓരോന്നായി ഇല്ലാതാകുന്നു. അടിയൊഴുക്ക് ശക്തമായതോടെ ഫോർട്ട്കൊച്ചി അഴിമുഖത്തെ ഒരു ചീനവലകൂടി തകർന്നു. ബുധനാഴ്ച രാവിലെ ആറരയോടെ തൊഴിലാളികൾ വലവലിക്കുന്നതിനിടെയാണ് സെയ്ത് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ വല എന്നറിയപ്പെടുന്ന ചീനവല തകർന്നത്. അപകടം നടക്കുമ്പോൾ അഞ്ച് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ശബ്ദം കേട്ട പാടെ അഞ്ചുപേരും വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും സ്രാങ്ക് ഫ്രാങ്ക്ളിന്‍റെ ഇടതു കാലിലെ ഒരു വിരൽ അറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് കീഴ്ഭാഗത്തെ താങ്ങുതടി ഒടിഞ്ഞതാണ് തകരാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നത്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചീനവലകൾ ഓരോന്നായി ഇല്ലാതാകുമ്പോഴും അധികൃതർ നിസ്സംഗത തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ചീനവല നവീകരണത്തിന് കോടികൾ അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടാകുന്നില്ല. ഒമ്പതുമാസം മുമ്പ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫോർട്ട്കൊച്ചിയിലെത്തി ചീനവല നവീകരണം അടിയന്തരമായി ആരംഭിക്കുമെന്ന് പറഞ്ഞത് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. എന്നാൽ, കാര്യമായ നടപടി ഉണ്ടായില്ല. മാറിവരുന്ന സർക്കാറുകൾ നടത്തുന്ന പ്രഖ്യാപനം പാഴ്വാക്കായി മാറുകയാണ്. ഏഴുവർഷങ്ങൾക്കിടെ ഏഴ് പ്രഖ്യാപനവും രണ്ട് ഉദ്ഘാടനവുമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.