പച്ചക്കറി വിളവെടുപ്പ്

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്കൂളുകൾക്ക് നൽകിയ ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വാരപ്പെട്ടി പഞ്ചായത്തുതല വിളവെടുപ്പ് കോഴിപ്പിള്ളി ഗവ. എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.വി. ബിനോയി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ജെ. പുന്നോലിൽ, അധ്യാപകരായ കെ.എൻ. ശ്രുതി, എൻ. അമ്പിളി, ജെൻസ ഖാദർ, സി.ടി. അൽഫോൻസ, കെ.കെ. സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.