തൃക്കതിർ കുത്തരി പുറത്തിറക്കി

മൂവാറ്റുപുഴ: തൃക്കളത്തൂർ പ്രവദ പബ്ലിക് ലൈബ്രറിയുടെ കാർഷികോൽപന്നമായ തൃക്കതിർ കുത്തരിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ്ഖാൻ നിർവഹിച്ചു. തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.കെ. രമേശൻ തൃക്കതിർ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് പി. അർജുനൻ അധ്യക്ഷത വഹിച്ചു. തൃക്കളത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ബേബി, മുൻ പ്രസിഡന്റ് ആർ. സുകുമാരൻ, മുൻ പഞ്ചായത്ത് മെംബർ അശ്വതി ശ്രീജിത്, പി.കെ. രമേശൻ, ടി.എ. കുമാരൻ, കെ.കെ. മോഹനൻ, ടി.ആർ. ലെനിൻ, ആർ. മനുരാഗ് എന്നിവർ സംസാരിച്ചു. തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തിന്റെ കൈവശമുള്ള ഒരേക്കർ പാടശേഖരത്തിലാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തത്. ഇതിൽനിന്ന്​ ലഭിച്ച നെല്ല് കുത്തിയാണ് അരിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.