പരീക്ഷ ഫലം യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടത്തെ 2018 സ്കീം ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കോംപ്രിഹെൻസീവ് വൈവവോസി വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.കോം (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്‍ററി - 2017 2018 അഡ്മിഷൻ) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി ഏപ്രിൽ 1, 4, 5, 6 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. രാവിലെ 10ന് ഹാജരാകണം. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. ടൈംടേബിൾ ഏപ്രിൽ 13 മുതൽ നടത്തുന്ന നാലാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ. രണ്ടാംവർഷം (ത്രിവത്സരം), നാലാംവർഷം (പഞ്ചവത്സരം) എൽഎൽ.ബി പരീക്ഷകൾ ഏപ്രിൽ 11 മുതലും മൂന്നാംവർഷം (ത്രിവത്സരം), അഞ്ചാംവർഷം (പഞ്ചവത്സരം) എൽഎൽ.ബി പരീക്ഷകൾ മേയ് നാലു മുതലും നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ. പുതുക്കിയ പരീക്ഷകേന്ദ്രം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എ./ബി.കോം./ബി.ബി.എ (എസ്.ഡി.ഇ) പരീക്ഷകൾക്ക് കരുനാഗപ്പള്ളി ഗവ.കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ചവറ ബി.ജെ.എം ഗവ.കോളജിൽ പരീക്ഷയെഴുതണം. മധ്യവേനൽ അവധി മേയ് 31 വരെ കേരള സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളുടെയും മധ്യവേനൽ അവധി ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെ ആയിരിക്കും. അവധി കഴിഞ്ഞ് ജൂൺ ഒന്നിന് കോളജുകൾ തുറന്നു പ്രവർത്തിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.