പച്ചവെളിച്ചെണ്ണ പുറത്തിറക്കി

കൂത്താട്ടുകുളം: 100 വർഷം പൂർത്തിയാക്കിയ കാക്കൂർ സർവിസ് സഹകരണ ബാങ്ക് ക്ലിപ്തം 163, പഴങ്ങളുടെയും പച്ചക്കറികളുടെയും മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്‍റെ ആദ്യപടിയായി കാസ്കോ163 എന്ന പേരിൽ . അനൂപ് ജേക്കബ് എം.എൽ.എ വിപണിയിലിറക്കി. സെയിൽസ് ഔട്ട്ലറ്റിന്‍റെ ഉദ്ഘാടനം മുൻ എം.എൽ.എ എം.ജെ. ജേക്കബ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ അനിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആലീസ് ഷാജു, മുവാറ്റുപുഴ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ വി.കെ. ഉമ്മർ, തിരുമാറാടി വൈസ് പ്രസിഡന്‍റ്​ എം.എം. ജോർജ്, അഗ്രികൾചറൽ ഇംപ്രൂവ്മെന്‍റ്​ സഹകരണ സംഘം പ്രസിഡന്‍റ്​ ജെയ്സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.