മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ മാലിന്യക്കൂമ്പാരം

കാലടി: മറ്റൂര്‍-ചെമ്പിച്ചേരി-കൈപ്പട്ടൂര്‍ റോഡില്‍ മാലിന്യക്കൂമ്പാരം. റോഡില്‍ ചെമ്പിച്ചേരി ഭാഗത്താണ് മാലിന്യം നിറഞ്ഞത്. ഇത് സമീപമുള്ള കാനയിലേക്ക് വീണ് കാന അടഞ്ഞു. ദിനംപ്രതി ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുകയാണ്​. പ്രദേശവാസികളും റെസിഡന്‍റ്​സ്​ അസോസിയേഷനും നിരവധിതവണ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മാലിന്യം നിറഞ്ഞതോടെ പഞ്ചായത്ത്​ അംഗങ്ങളായ ബിനോയ് കൂരന്‍, ഷിജി വര്‍ഗീസ്​, സജേഷ്, ഷിജ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.