കൃഷി ഓഫിസറെ ആദരിച്ചു

കോതമംഗലം: മികച്ച കൃഷി ഓഫിസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ കീരംപാറ കൃഷി ഓഫിസർ ബോസ് മത്തായിക്ക് കീരംപാറ ഗ്രാമപഞ്ചായത്തും കൃഷിഭവൻ, കാർഷിക വികസന സമിതി, കാർഷിക വിപണി, പാടശേഖര സമിതി എന്നിവർ സംയുക്തമായി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ്​ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.സി. ചാക്കോ കൃഷി ഓഫിസർക്ക് ഉപഹാരം നൽകി. ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൻ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ ജോമി തെക്കേക്കര, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ മഞ്ജു സാബു, ജനപ്രതിനിധികളായ മാമച്ചൻ ജോസഫ്, ബീന റോജോ, ആശ ജയപ്രകാശ്, വി.കെ. വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ജയശ്രീ, തട്ടേക്കാട് ഫാം പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിങ്​ ഡയറക്ടർ സാബു വർഗീസ്, വി.എഫ്.പി.സി.കെ കാർഷിക വിപണി പ്രസിഡൻറ് റിജോ ജോർജ്​, കീരംപാറ പാടശേഖര സമിതി സെക്രട്ടറി കെ.വി. അബ്രഹാം, കൃഷി അസിസ്റ്റന്റ് ബേസിൽ വി. ജോൺ, അസിസ്റ്റന്റ് കൃഷി ഓഫിസർ പി. എൽദോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.