മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷവും നൂറുശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ അറിയിച്ചു. മുന്‍ വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായി പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവർഗ വിഭാഗം, ധനകാര്യ കമീഷന്‍ ഗ്രാന്റ് എന്നീ വിഭാഗങ്ങളിലെല്ലാം പ്രത്യേകം നൂറുശതമാനം നേട്ടംകൈവരിക്കാനായി. പദ്ധതി വിഹിതം ചെലവഴിച്ചതില്‍ നിലവില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് നാലാം സ്ഥാനത്തുമാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് പൊതുവിഭാഗത്തില്‍ 2,04,08,000 രൂപയും പട്ടികജാതി വിഭാഗത്തില്‍ 78,95,000 രൂപയും പട്ടികവർഗ വിഭാഗത്തില്‍ 2,94,000 രൂപയും ധനകാര്യ കമീഷന്‍ ഗ്രാന്റ് വിഹിതത്തില്‍ 1,12,58,874 രൂപയും ഉള്‍പ്പെടെ 3,97,44,873 രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷം ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതി, പി.എം.എ.വൈ ഭവന പദ്ധതി, ഭിന്നശേഷി വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്, വിവിധ ബഡ്‌സ് സ്‌കൂളുകള്‍ക്ക് വിഹിതം, അംഗന്‍വാടികള്‍ക്ക് പൂരക പോഷകാഹാര വിഹിതം, വിവിധ ഇടങ്ങളില്‍ വൈദ്യുതി ലൈന്‍ നീട്ടല്‍, കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടല്‍, മറ്റു സ്വാശ്രയ കുടിവെള്ള പദ്ധതികള്‍, പട്ടികജാതി വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്, കിടപ്പുരോഗികള്‍ക്ക് പാലിയേറ്റിവ് പരിചരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വനിത ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭ സബ്‌സിഡി തുടങ്ങിയ മേഖലകളിലാണ് പദ്ധതി വിഹിതം ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.