റാന്നി: തുലാപ്പള്ളിയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു. രക്ഷിക്കാൻ ശ്രമിക്കവേ ഒഴുക്കിൽപെട്ട മറ്റ് രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദിന്‍റെ മകൾ നന്ദന വിനോദാണ് (17) മരിച്ചത്. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ തുലാപ്പള്ളി ആലപ്പാട്ട് കവലക്ക് സമീപത്തെ പാപ്പിക്കടവിലാണ് സംഭവം. നാറാണംതോട്ടിൽനിന്ന് സഹോദരൻ നിധിനും മൂന്ന് ബന്ധുക്കൾക്കുമൊപ്പമാണ് നന്ദന കുളിക്കാനെത്തിയത്. നന്ദന ഒഴുക്കിൽപെട്ടത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളായ അശ്വതി, മായ എന്നിവരും ഒഴുക്കിൽപെട്ടു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. നന്ദനയെ കരക്കെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നന്ദനയുടെ അമ്മ പ്രീതി വിദേശത്താണ്. പ്രീതിയുടെ അച്ഛന്‍റെ സഹോദരിക്കൊപ്പമാണ് നന്ദനയും നിധിനും കഴിയുന്നത്. ഈ വീട്ടിലുള്ളവർക്കൊപ്പമാണ് നന്ദനയും കുളിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.