കൊച്ചി: നീതി നിഷേധത്തിനെതിരെയും അവകാശങ്ങൾ ഇല്ലാതാക്കുന്നതിനെതിരെയും ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസവും പൂർണ വിജയമായെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസ് ഹെർബിറ്റ് പറഞ്ഞു. സെറ്റോ ജില്ല കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനെ ഡയസ്നോൺ എന്ന ജനാധിപത്യവിരുദ്ധ നടപടിയിലൂടെ നേരിടുന്നത് ഭീരുത്വമാണ്. ആറ് വർഷമായി കേരള സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ഏകാധിപത്യ നടപടികളിലൂടെ ദ്രോഹിക്കുകയുമാണ്. ജീവനക്കാരുടെ സമരത്തെ കോടതിയുടെ മുന്നിലേക്ക് തള്ളിവിട്ടത് ഇടതു സർക്കാറിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. സെറ്റോ ജില്ല ചെയർമാൻ കെ.എസ്. സുകുമാർ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ടി.യു. സാദത്ത്, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, ആന്റണി സാലു, സി.വി. ബെന്നി, തോമസ് പീറ്റർ, മനോജ്, കെ.ജി. രാജീവ്, സിനു പി. ലാസർ, ബേസിൽ വർഗീസ്, വി.കെ. ശിവൻ, കെ.ആർ. വിവേക് എന്നിവർ സംസാരിച്ചു. കാലഹരണപ്പെട്ട സമരരീതിയെന്ന് വീ ഫോർ പീപ്പിൾ പാർട്ടി കൊച്ചി: പണിമുടക്ക് സമരമുറ നടത്തുന്ന പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെ പോഷക സംഘടനകൾക്ക് വിഷയത്തിന്റെ ഗൗരവത്തിൽ ബോധ്യമില്ലെന്ന് വീ ഫോർ പീപ്പിൾ പാർട്ടി കൊച്ചി മണ്ഡലം ചീഫ് കോഓഡിനേറ്റർ നെൽസൺ മാത്യു. കാലഹരണപ്പെട്ട രീതികള്‍ അവലംബിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഏറ്റെടുത്ത വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ബി.ജെ.പി സർക്കാറിന്റെ സാമ്പത്തിക, 'വികസന' ഭീകര നയങ്ങൾ പിന്തുടരുന്ന സി.പി.എം, സി.പി.ഐയുടെ പോഷകസംഘടനകളും ശിഥിലമായ കോൺഗ്രസിന്റെ സംഘടനകളും നടത്തുന്ന പ്രഹസന സമരങ്ങൾ കാലഹരണപ്പെട്ടതാണ്. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പണിമുടക്ക് സമരം പ്രഖ്യാപിക്കാത്തത് നിലപാട് ഇല്ലായ്മ വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.