'പണിമുടക്കി' പണിയെടുത്ത് ആർ.ഡി ഓഫിസിലെ ജീവനക്കാർ

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തുകൊണ്ട് ജോലി ചെയ്ത് മാതൃകയായി. ഫയൽ നീക്കത്തിൽ മെല്ലെപ്പോക്ക് നടക്കുന്ന ഓഫിസ് എന്ന നാട്ടുകാരുടെ പരാമർശം നിലനിൽക്കുന്നതിനിടെയാണ് ഈ മാതൃകപ്രവർത്തനം. സീനിയർ സൂപ്രണ്ട് ഉൾപ്പെടെ പന്ത്രണ്ടോളം ജീവനക്കാർ ജോലിയിൽ പ്രവേശിച്ചെങ്കിലും ഹാജർ രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തിയില്ല. ഡയസ്​നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവർക്ക് ശമ്പളവും ലഭിക്കില്ല. ഭൂമി തരംമാറ്റൽ ഉൾപ്പെടെ അപേക്ഷകൾ പരിഹരിക്കുന്നതിന്​ ബുധനാഴ്ച അദാലത് നടക്കാനിരിക്കെയാണ് അതിനുള്ള ഒരുക്കം പൂർത്തിയാക്കാൻ ജീവനക്കാർ എത്തിയത്. പണിമുടക്കിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പണിയെടുത്ത് പ്രതിഷേധിക്കുകയായിരുന്നു ജീവനക്കാർ. ആയിരക്കണക്കിന് അപേക്ഷകളാണ് ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ കെട്ടിക്കിടക്കുന്നത്. ഇത് പരിഹരിക്കുന്നതിന് നേരത്തേ മൂന്ന് തവണ അദാലത് സംഘടിപ്പിച്ചിരുന്നു. കൊച്ചി താലൂക്ക് ഓഫിസിലും ചില ജീവനക്കാർ ഹാജർ രേഖപ്പെടുത്താതെ ജോലി ചെയ്തു. ചിത്രം: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ജീവനക്കാർ പണിമുടക്ക് ദിവസം ഹാജർ രേഖപ്പെടുത്താതെ ജോലി ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.