എസ്.ഡി.പി.ഐ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ നികുതിക്കൊള്ളക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ എസ്.ഡി.പി.ഐ പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് വി.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.എ. ഷിഹാബ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമീന ഷാനവാസ്, എസ്.ഡി.ടി.യു പെരുമ്പാവൂര്‍ ഏരിയ പ്രസിഡന്റ് യൂസുഫ് ചാമക്കാടി എന്നിവര്‍ സംസാരിച്ചു. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സനൂപ് പട്ടിമറ്റം സ്വാഗതവും പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു. em pbvr 2 March നികുതിക്കൊള്ളക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ എസ്.ഡി.പി.ഐ കുന്നത്തുനാട് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.