കൊച്ചി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് ഉചിത തീരുമാനങ്ങളെടുക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ട ഈ സാഹചര്യത്തില്‍ ഗൗരവമായിതന്നെ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. വികസനപദ്ധതികള്‍ക്ക് ജനം എതിരല്ല. എന്നാല്‍, ജനത്തെ ഇരുട്ടില്‍ നിര്‍ത്തി പദ്ധതികള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതും അതിന് ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യവിരുദ്ധമാണ്. പദ്ധതിയുടെ പൂര്‍ണചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണം. സംശയങ്ങള്‍ ദൂരീകരിച്ചും ആശങ്കകള്‍ അകറ്റിയും മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാവൂവെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.