ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു കോതമംഗലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. മുസ്​ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിങ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം. സലീമിന്റെ മകൻ മുഹമ്മദ് ഷാഫിയാണ്​ (18) മരിച്ചത്. നെല്ലിക്കുഴി കമ്പനിപ്പടിയിൽ വെച്ചാണ് ഷാഫിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൂലേലി തച്ചുരുകുടി നബീസ. സഹോദരിമാർ: തന്സി, അമീറ (ഇരുവരും വിദ്യാർഥികൾ) EKD Shafi 18 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.