മട്ടാഞ്ചേരി: പണിമുടക്കിന്‍റെ ഭാഗമായി ട്രേഡ് യൂനിയൻ സംയുക്ത സമിതി ആഭിമുഖ്യത്തിൽ തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി. കരുവേലിപ്പടിയിൽനിന്ന് തോപ്പുംപടിയിലേക്ക് നടന്ന പ്രകടനം വിവിധ യൂനിയൻ നേതാക്കൾ നയിച്ചു. തുടർന്ന് തോപ്പുംപടിയിൽ പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.ഡി. നന്ദകുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വി.യു. ഹംസക്കോയ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കെ.വി. തോമസ്, സക്കറിയ ഫർണാണ്ടസ്, കെ.എ. എഡ്വിൻ, കെ.എം. റിയാദ്, കെ.കെ. നദീർ, എലിസബത്ത് അസീസ്, കെ.ജെ. ആന്‍റണി, എം.കെ. അഭി, കെ.ജെ. പോൾ, കുമ്പളം രാജപ്പൻ, വി.സി. ബിജു, സി.എസ്. ഗിരീഷ്, കെ.ബി. ജബ്ബാർ, സെൽജൻ അട്ടിപ്പേറ്റി എന്നിവർ സംസാരിച്ചു. പള്ളുരുത്തി: തൊഴിലാളി കൂട്ടായ്മ നേതൃത്വത്തിൽ പള്ളുരുത്തി വെളിയിൽ നടന്ന പൊതുസമ്മേളനം ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ടി.ബി. മിനി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ.ആർ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം കുട്ടി, പി.എ. പീറ്റർ, എൻ.ഇ. അലക്സാണ്ടർ, കെ.ജെ. ബേസിൽ, ടി.പി. സുധൻ, ഉണ്ണികൃഷ്ണൻ, എം.എസ്. ശോഭിതൻ, കെ.എൻ. സുനിൽകുമാർ, ആൻറണി ഷീലൻ, ബി.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ചിത്രം: തോപ്പുംപടിയിൽ നടന്ന തൊഴിലാളികളുടെ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.