കാക്കനാട്: പൊതുപണിമുടക്കിന്‍റെ ഭാഗമായി സീപോർട്ട്-എയർപോർട്ട് റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയതിന് തൃക്കാക്കര പൊലീസ് കേസെടുത്തു. കാക്കനാടിനു സമീപം പ്രത്യേക സാമ്പത്തിക മേഖലക്ക് (സെസ്) മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്നവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതിഷേധങ്ങൾക്കിടെ സമീപത്തെ കെട്ടിടത്തിലേക്ക് നാർകോട്ടിക് സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന അജ്ഞാതൻ കയറിയതായി വാർത്തകൾ പരന്നത് പരിഭ്രാന്തി പരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.