മരട്: ദേശീയപാതയില്‍ കുണ്ടന്നൂര്‍ മുതല്‍ തൈക്കുടം പാലം കയറുന്ന ഭാഗംവരെ കോഴിമാലിന്യം വലിച്ചെറിഞ്ഞ നിലയില്‍. മരട് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍ന്മാന്‍മാരായ പി.ഡി. രാജേഷ്, ചന്ദ്ര കലാധരന്‍, കൗണ്‍സിലര്‍മാരായ ശോഭ ചന്ദ്രന്‍, സന്തോഷ്, ലെജു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മരട് ഹെല്‍ത്ത് വിഭാഗത്തിന്‍റെയും ദേശീയപാത ശുചീകരണ തൊഴിലാളികളുടെയും മരട് പൊലീസിന്‍റെയും സഹായത്തോടെ മാലിന്യം മാറ്റിയശേഷം കഴുകി വൃത്തിയാക്കി. മൂന്നുമണിക്കൂറോളം എടുത്താണ് വൃത്തിയാക്കിയത്. മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞവരെ കണ്ടെത്തുന്നതിനായി പൊലീസ് സി.സി ടി.വി കാമറകള്‍ പരിശോധിച്ചുവരുകയാണ്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കി കുറ്റക്കാരെ കണ്ടെത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആന്‍റണി ആശാന്‍പറമ്പില്‍ പറഞ്ഞു. EC-TPRA-1 Malinyam ദേശീയപാതയില്‍ കുണ്ടന്നൂരില്‍ റോഡിന് നടുവിലായി വീണ മാലിന്യം നഗരസഭ അധികൃതര്‍ നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.