കടുങ്ങല്ലൂർ: സംസ്ഥാന സാക്ഷരത മിഷൻ ഇതരസംസ്ഥാന തൊഴിലാളികൾക്കായി നടത്തുന്ന ചങ്ങാതി സാക്ഷരത പദ്ധതിക്കായി ജില്ലയിൽ തെരഞ്ഞെടുത്തിട്ടുള്ള കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കാനുമായി സംഘാടക സമിതി ചേർന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ആർ. രാജലക്ഷ്മി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. മുഹമ്മദ് അൻവർ, അംഗങ്ങളായ പി.കെ. സലിം, ഓമന ശിവശങ്കരൻ, സുനിത കുമാരി, എം.കെ. ബാബു, ബ്ലോക്ക് ഡിവിഷൻ അംഗം ട്രീസ മോളി, ശാസ്ത്രസാഹിത്യ അംഗം കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു. പ്രവർത്തന ഫണ്ടിലേക്ക് സംസ്ഥാന സാക്ഷരതാമിഷൻ അനുവദിച്ച 50,000 രൂപയുടെ ചെക്ക് ജില്ല കോഓഡിനേറ്റർ ദീപ ജെയിംസ് പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.