പണിമുടക്ക് പറവൂരിൽ പൂർണം

പറവൂർ: . സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചില്ല. സ്വകാര്യ ഓഫിസുകളും, കടകമ്പോളങ്ങളും, ബാങ്കുകളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ഓട്ടോ - ടാക്സി എന്നിവയും സർവിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. രാവിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് വി.സി. പത്രോസ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ്, കെ.സി. രാജീവ്, കെ.എ. വിദ്യാനന്ദൻ, സി.ആർ. ബാബു, കമല സദാനന്ദൻ, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ, പി.എൻ. സന്തോഷ്, എം.ആർ. ശോഭനൻ, എൻ.ഐ. പൗലോസ്, എം. എൻ. ശിവദാസൻ, നിസാർ പാറപ്പുറം, എം.എസ്. ഉണ്ണികൃഷ്ണൻ, ആൻറണി പട്ടണം എന്നിവർ സംസാരിച്ചു. ചിത്രം EA PVR dwidina panimudakke 5 ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം പറവൂരിൽ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.