കലാലയ ദിനാഘോഷം

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജിന്‍റെ 2021-22 വർഷത്തെ 'തവസ്യ' പിന്നണി ഗായകനും സംഗീത സംവിധായകനുമായ നിരഞ്ജ് സുരേഷ് ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ അനന്തു അധ്യക്ഷത വഹിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡൻറ് ഇ.പി. സന്തോഷ്‌, സെക്രട്ടറി ഡി. സുനിൽ കുമാർ, എസ്.എൻ.എം ട്രെയിനിങ് കോളജ് മാനേജർ പ്രഫ. വി.ആർ. പ്രകാശം, എം.എഡ് വിഭാഗം മേധാവി ഡോ. സി.കെ. ശങ്കരൻ നായർ, സ്റ്റാഫ്‌ അഡ്വൈസർ ഡോ. കെ.ആർ. സീജ എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ റിപ്പോർട്ടും കോളജ് വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോയ് കോളജ് യൂനിയൻ റിപ്പോർട്ടും അവതരിപ്പിച്ചു. കോളജ് യൂനിയൻ വൈസ് ചെയർപേഴ്സൻ കെ.എം. മേഘ സ്വാഗതവും യൂനിയൻ പ്രതിനിധി സി.എൻ. ഐശ്വര്യ നന്ദിയും പറഞ്ഞു. ഹരിത പി. നായർ, ആതിര പ്രദീപ്‌, വി.എസ്. സേതുലക്ഷ്മി, അശ്വനി മധു, വി.എച്ച്. അപ്സര എന്നിവരെ ആദരിച്ചു. പടം EA PVR thavasya 1 മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജിന്‍റെ പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.