സ്ഥാപനങ്ങള്‍ ഇന്ന്​ തുറക്കുമെന്ന്​ വ്യാപാരി സംഘടനകള്‍

കൊച്ചി: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്​മല്‍, കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി സോളമന്‍ ചെറുവത്തൂര്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വിന്‍സെന്റ് ജോണ്‍, കേരള ഹോട്ടല്‍ ആൻഡ്​ റസ്‌റ്റാറന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി.ജെ. മനോഹരന്‍, സെക്രട്ടറി കെ.ടി. റഹിം, ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ്​ ഇക്കാര്യം അറിയിച്ചത്​. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ ലുലുമാളും റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്നുപ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.