സംരംഭകർക്ക് വേണ്ട സഹായം ചെയ്ത്​ ഉദ്യോഗസ്ഥർ അവർക്കൊപ്പം സഞ്ചരിക്കും -മന്ത്രി രാജീവ്

കാക്കനാട്: സംരംഭങ്ങൾ തുടങ്ങാൻ ബാങ്ക് വായ്പ ലഭ്യമാക്കാനും വിജയകരമായി മുന്നോട്ടുനയിക്കാനും വേണ്ട എല്ലാ പിന്തുണയും നൽകി സംരംഭകർക്കൊപ്പം ഉദ്യോഗസ്ഥർ സഞ്ചരിക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന്റെ എം.എസ്.എം.ഇ നാനോ മാർജിൻ പദ്ധതിവഴി ആരംഭിച്ച സ്ഥാപനമായ റോഷോ-ദ ഓട്ടോ ഡീറ്റൈലറിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യവിൽപന നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ നിർവഹിച്ചു. വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടി, സമിതി അധ്യക്ഷൻ റാഷിദ്‌ ഉള്ളമ്പള്ളി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, റസിയ നിഷാദ്, അനിത ജയചന്ദ്രൻ, പൊതുപ്രവർത്തകരായ സി.കെ. പരീത്, എ.ജി. ഉദയകുമാർ, സി.എൻ. അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.