കാക്കനാട്: കേന്ദ്രസർക്കാറിന്റെ ഫാഷിസ്റ്റ് നടപടികൾക്കെതിരെയും സംസ്ഥാന സർക്കാറിന്റെ ജീവനക്കാരോടും അധ്യാപകരോടുമുള്ള തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും സെറ്റോ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പടിക്കൽ പണിമുടക്കി പ്രകടനം നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ല ചെയർമാനും എൻ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. സുകുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ല കൺവീനറും കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയുമായ ടി.യു. സാദത്ത്, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, സെറ്റോ അംഗ സംഘടന ജില്ല പ്രസിഡന്റുമാരായ ആന്റണി സാലു, രഞ്ജിത് മാത്യു, സി.വി. ബെന്നി, ശ്രീദേവ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: സെറ്റോ ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധപ്രകടനം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.