അടിവാട് തെക്കേകവലക്ക് സമീപം പൊതുകിണർ നിർമാണം തുടങ്ങി

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടിവാട് തെക്കേകവലക്ക് സമീപം പൊതുകിണർ നിർമാണം തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കെ.എ. മൈതീൻ കല്ലറക്കക്കുടിയിൽ സൗജന്യമായി നൽകിയ രണ്ട് സൻെറിലാണ്​ ആദ്യഘട്ടത്തിൽ കിണറും പമ്പ്ഹൗസും നിർമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ടാങ്കും പൈപ്പ്​ ലൈനും സ്ഥാപിച്ച് 40 കുടുംബത്തിന്​ ശുദ്ധജലം ലഭ്യമാക്കുന്ന കുടിവെള്ള പദ്ധതിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഒ.ഇ. അബ്ബാസ് പറഞ്ഞു. വാർഡുതല വികസന സമിതി വൈസ് ചെയർമാൻ കെ.കെ. അബ്ദുൽ റഹ്​മാൻ അധ്യക്ഷത വഹിച്ചു. പി.എം. കബീർ, കെ.എ. മുഹമ്മദ്, ഷാഹുൽ ഹമീദ്, എം.പി. ഷെമീർ, അൻസിഫ് കമ്മലയിൽ എന്നിവർ സംസാരിച്ചു. EM KMGM 1 Kinar പൊതുകിണർ നിർമാണോദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.