കാണാതായ തങ്കമണി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കുളമാവ്: കാണാതായ തങ്കമണി സ്വദേശിയുടെ മൃതദേഹം കുളമാവ് പാറമടക്ക് സമീപം കാട്ടിൽ കണ്ടെത്തി. തങ്കമണി പ്രകാശ് ഉദയഗിരി പൊട്ടനാനിക്കൽ തങ്കപ്പന്‍റെ (73) മൃതദേഹമാണ്​ കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ 23ന് കാണാതായതായി തങ്കമണി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് മദ്യക്കുപ്പിയും ബിഗ് ഷോപ്പറും കണ്ടെടുത്തു. തങ്കമണി പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.