ദേശീയ പണിമുടക്ക്​ വിജയിപ്പിക്കണം

കൊച്ചി: പൊതുമേഖലയുടെ വിൽപന ഉപേക്ഷിക്കുക, പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക്​ വിജയിപ്പിക്കണമെന്ന്​ എച്ച്​.ഡി.എഫ്​.സി ബാങ്ക്​ സ്റ്റാഫ്​ യൂനിയൻ ദേശീയ സമ്മേളനം ആഹ്വാനംചെയ്തു. ദലീമ ജോജോ എം.എൽ.എ ഉദ്​ഘാടനംചെയ്തു. ബി.ഇ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി എൻ. സനിൽ ബാബു, ജോയന്‍റ്​ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ, പി.ജി. ഷാജു, വി.വിമൽ എന്നിവർ സംസാരിച്ചു. കെ.വി. ജോർജ്​ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്​. അനിൽ ​പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി. സുനിൽ കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: കെ.ജി. ജോർജ്​ (പ്രസി.), എസ്​. അനിൽ (ജന. സെക്ര.), കെ.വി. സുനിൽ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.