ഇന്ധനവില വീണ്ടും കുട്ടി

കൊച്ചി: ജനജീവിതം അത്യന്തം ദുസ്സഹമാക്കി പെട്രോളിനും ഡീസലിനും ഒരാഴ്ചക്കിടെ ആറാമത്തെ വിലവർധനവുമായി എണ്ണക്കമ്പനികൾ. തിങ്കളാഴ്ച പെട്രോളിന്​ 32 പൈസയും ഡീസലിന്​ 37 പൈസയും ലിറ്ററിന്​ വർധിക്കും. ഇതോടെ ഏഴു ദിവസം കൊണ്ട്​ പെട്രോളിന്​ കൂടിയത്​ 4.32 രൂപയായി. ഡീസലിന്​ കൂടിയത്​ 4.27 രൂപയും. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 110.66 രൂപ വിലയെത്തി. ഡീസൽ വില 97.35 രൂപയിലുമായി. എറണാകുളത്ത്​ 108.55, 95.75, കോഴിക്കോട്ട്​​ 108.83, 96.03 എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോൾ, ഡീസൽ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.