വിശ്വാസത്തോടെ ധീരന്മാരായി ജീവിക്കുക -നഹാസ് മാള

വൈപ്പിൻ: സമര സ്വാതന്ത്ര്യ ചരിത്രത്തിൽ പോരാടാൻ തീരുമാനിച്ച ഒരു ജനതയുടെ പിന്മുറക്കാരാണെന്ന ബോധ്യത്തോടെ വിശ്വാസത്തി‍ൻെറ അഭിമാനം ഏറ്റെടുത്ത് ജീവിക്കണമെന്ന്​ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ്​ മാള. വൈപ്പിൻ ഏരിയ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടവനക്കാട് എസ്.പി സഭ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ പി.എൻ. നിയാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല വൈസ് പ്രസിഡന്‍റ്​ എസ്.എം. സൈനുദ്ദീൻ, ഏരിയ പ്രസിഡന്‍റ്​ പി.എ. അബ്ദുൽ ജലാൽ, വനിത പ്രസിഡന്‍റ്​ മറിയംബീവി, സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ ടി.എ. സദറുദ്ദീൻ, സെക്രട്ടറി പി.എ. അമീർ, റിസ്​വാൻ അസ്ഹരി, ലുബ്ന എന്നിവർ സംസാരിച്ചു. EA Nahas mala സോളിഡാരിറ്റി വൈപ്പിൻ ഏരിയ സംഘടിപ്പിച്ച പൊതുസമ്മേളനം സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.