സമരങ്ങളിൽനിന്ന്​ വ്യാപാരികളെ ഒഴിവാക്കണം -ഏകോപന സമിതി

കാക്കനാട്: ഹർത്താലുകളിൽനിന്നും സമരങ്ങളിൽനിന്നും കച്ചവടക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്​ വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കനാട് യൂനിറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പൊതുപണിമുടക്കി‍ൻെറ പശ്ചാത്തലത്തിലാണ് പ്രതിഷേധം. വിവിധ സംഘടനകളുടെ ഹർത്താലുകളും പണിമുടക്കുകളും നടക്കുമ്പോൾ തുറന്ന് പ്രവർത്തിക്കുന്ന കടകൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ വ്യാപാരികളുടെ സ്വത്തിനും ജീവനും മതിയായ സുരക്ഷ ഏർപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും നഗരത്തിലും പോസ്റ്ററുകൾ പ്രചരിപ്പിച്ച് അതുവഴി കൂടുതൽ പേരിലേക്ക് പ്രതിഷേധം എത്തിക്കാനാണ് ഇവരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.