വൈറ്റില: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന ആനുകൂല്യങ്ങൾ നേടാൻ സാധിച്ചിട്ടില്ലെന്ന് ടി.ജെ. വിനോദ് എം.എൽ.എ. അയ്യൻകാളിയുടെ ആശയങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ പുലയർ മഹാസഭക്ക് ഈ വരുന്ന മലബാർ സംഗമത്തിലൂടെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള പുലയർ മഹാസഭയുടെ സുവർണജൂബിലി സമാപനത്തോടനുബന്ധിച്ച് നടത്തുന്ന മലബാർ സംഗമത്തിൻെറ മുന്നോടിയായി എറണാകുളം യൂനിയൻ കമ്മിറ്റി ശനിയാഴ്ച വൈറ്റില ജങ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡന്‍റ് ഒ.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. മേരി മെറ്റിൽഡ മുഖ്യാതിഥിയായി. ജി.സി.ഡി.എ എക്സിക്യൂട്ടിവ് മെംബർ എ.ബി. സാബു മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എം. രവി, സംഘാടക സമിതി ചെയർമാൻ പി.പി. സന്തോഷ്, എം.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. EC-TPRA-1 KPMS കെ.പി.എം.എസ് എറണാകുളം യൂനിയൻ കമ്മിറ്റി ശനിയാഴ്ച വൈറ്റില ജങ്ഷനിൽ സംഘടിപ്പിച്ച സുവർണഗാഥ സാംസ്കാരിക സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.