കളമശ്ശേരി നഗരസഭ പൊളിച്ച വഴിയോര കച്ചവട അവശിഷ്ടങ്ങൾ കടത്താൻ ശ്രമം

കളമ​ശ്ശേരി: നഗരസഭ വഴിയോരങ്ങളിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങൾ കടത്താനുള്ള ശ്രമം കൗൺസിലർമാർ ഇടപെട്ട് തടഞ്ഞു. കളമശ്ശേരി നഗരസഭയുടെ ദേശീയ പാതയോരത്തെ ഡമ്പിങ്​ യാർഡിന് സമീപം കൂട്ടിയിട്ടിരുന്നവ കടത്താൻ ശ്രമിച്ചതാണ് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ‍ൻെറ നേതൃത്വത്തിൽ തടഞ്ഞത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. യാർഡിന് സമീപം കൂട്ടിയിട്ട സാധനങ്ങൾ പിക്​അപ് വാനിൽ കയറ്റിക്കൊണ്ട് പോയതായി അറിഞ്ഞ് സ്ഥലത്തെത്തിയ ചെയർമാൻ എ.കെ. നിഷാദ് നഗരസഭ പ്രതിപക്ഷ കൗൺസിലർമാരായ സലീം പതുവന, റഫീഖ് മരക്കാർ എന്നിവർ ചേർന്ന് തിരിച്ചുവരുത്തുകയായിരുന്നു. കൗൺസിലർ റഫീഖ് മരയ്ക്കാരോട്​ യാർഡിലെ നഗരസഭ ജീവനക്കാർ പറഞ്ഞത്​​ ശ്മശാനം ജീവനക്കാരനാണ് ആക്രി കച്ചവടക്കാരന് കൊടുത്തതെന്നാണ്​. എന്നാൽ, ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞിട്ടാണ് കൊടുത്തതെന്നാണ് ജീവനക്കാരൻ പറഞ്ഞതെന്നും കൗൺസിലർ പറഞ്ഞു. സാധനങ്ങളുമായി പോയ വാഹനം തിരിച്ചുവരുത്തി നഗരസഭ ഡമ്പിങ്​ യാർഡിൽ സൂക്ഷിച്ചിരിക്കുകയാണ്. വഴിയോരങ്ങളിൽനിന്ന്​ പൊളിച്ചെടുത്ത കച്ചവടക്കാർ ഉപയോഗിച്ചിരുന്ന പഴയ ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങളും ഇരുമ്പ് ഷീറ്റുകളും മറ്റും യാർഡിന് സമീപത്താണ് കൂട്ടിയിട്ടിരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിച്ചു വരുകയാണെന്ന് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എ.കെ. നിഷാദ് പറഞ്ഞു. EC KALA 1 YARD കളമശ്ശേരി നഗരസഭ ഡമ്പിങ്​ യാർഡിൽനിന്ന്​ കൊണ്ടുപോയ സാധനങ്ങൾ കയറ്റിയ വാഹനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.