തൃപ്പൂണിത്തുറ: പേട്ട, എസ്.എൻ ജങ്ഷൻ-തൃപ്പൂണിത്തുറ മെട്രോ റെയിൽ നിർമാണത്തിനിടെ ജനങ്ങൾക്കും പരിസരവാസികൾക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഡ്രാക്ക് തൃപ്പൂണിത്തുറ മേഖല ഭാരവാഹികൾ കെ.എം.ആർ.എൽ അധികൃതരുമായി ചർച്ച നടത്തി. എസ്.എൻ. ജങ്ഷൻ മേൽപാലത്തിന് സമീപം എം.കെ.കെ. നായർ റോഡിലേക്കുള്ള ഗതാഗത തടസ്സം നീക്കുക, വെള്ളക്കെട്ട് ഭീഷണിയിൽനിന്ന് പള്ളിപ്പറമ്പ് കാവും പരിസര പ്രദേശങ്ങളും സംരക്ഷിക്കുക, റോഡുകൾക്ക് വീതി 22 മീറ്റർ ആയി പുതുക്കി നിശ്ചയിക്കുകഎന്നി ആവശ്യങ്ങളാണ് ഉന്നയിച്ചത്. താൽക്കാലികമായി എം.കെ.കെ നായർ നഗറിലേക്ക് ഇരുവഴിക്കും ഉള്ള യാത്ര സിംഗിൾ ലൈൻ ട്രാഫിക് സംവിധാനം ആക്കി മറ്റ് തടസ്സങ്ങൾ നീക്കി അണ്ടർ പാസ് വഴി മിൽമയുടെ മുന്നിലൂടെ പാലത്തിന് താഴെ വന്ന് എസ്.എൻ ജങ്ഷനിലേക്കും പില്ലർ നമ്പർ 1086 വഴി യുടേൺ എടുത്താൽ ഇരുമ്പനത്തേക്കും ഉള്ള യാത്രക്ക് സാധിക്കും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കൾവെർട്ട് ക്ലീനിങ് ഉൾപ്പെടെയുള്ള നടപടികൾ കെ.എം.ആർ.എൽ നേരിട്ട് നടത്താൻ തീരുമാനമായി. റെയിൽവേയുടെ അധീനതയിലുള്ള കനാലിലെ മെറ്റലുകൾ ആളുകളെ നിർത്തി നീക്കം ചെയ്യുമെന്നുമറിയിച്ചു. കെ.എ. ഉണ്ണിത്താൻ, നന്ദകുമാർ ആർ, ബി. മധുസൂദനൻ, അനിൽ ചാത്താരി, വി.എസ്. വിജയൻ എന്നിവർ എഡ്രാക്കിനെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.