'മോട്ടോർ ട്രാൻസ്പോർട്ട് കൊള്ളക്കെതിരെ പ്രതികരിക്കണം'

കൊച്ചി: പൊതുപണിമുടക്കിൽ പങ്കെടുത്ത്​ കേന്ദ്രസർക്കാറി‍ൻെറ മോട്ടോർ ട്രാൻസ്പോർട്ട് കൊള്ളക്കെതിരെ പ്രതികരിക്കണമെന്ന്​ മോട്ടോർ ട്രാൻസ്പോർട്ട് കോഓഡിനേഷൻ ജില്ല കമ്മിറ്റി. ഇന്ധനവില നിരന്തരം വർധിപ്പിക്കുന്നതോടൊപ്പം ഏപ്രിൽ ഒന്നുമുതൽ കാർ രജിസ്ട്രേഷൻ പുതുക്കാൻ 600 രൂപയിൽനിന്ന്​ 5000 രൂപയായി ഉയർത്തിയും ഓട്ടോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 400 രൂപയിൽനിന്ന്​ 4300 ആക്കിയും കേന്ദ്രം വർധിപ്പിച്ചു. ഉത്തരവിനെതിരെ എല്ലാ മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെയും തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനംചെയ്തു. സി.ഐ.ടി.യു ജില്ല ഓഫിസിൽ കൂടിയ യോഗത്തിൽ ബാബു സാനി (ഐ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കെ.എ. അലി അക്ബർ, മനോജ് പെരുമ്പിള്ളി, എം.എസ്. രാജു, കെ.ടി. വിമലൻ, എം.പി. ഉദയൻ, എം.ബി. സ്യമന്ത ഭദ്രൻ, ബാബു തണ്ണിക്കോട്, കെ.എം. ശരീഫ്, കെ.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.