പറവൂർ: ഗോതുരുത്ത് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ മത്സരവും വിജയിച്ചാണ് കോഴിക്കോട് ചാമ്പ്യൻമാരായത്. ഒരുടീമിന് മൂന്ന് കളി വീതമാണുള്ളത്. രണ്ട് കളി ജയിച്ച എറണാകുളം രണ്ടാമതെത്തി. ചാമ്പ്യൻഷിപ് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡന്‍റ് ബിജോയ് ബാബു അധ്യക്ഷത വഹിച്ചു. സംഘാടകരായ സംസ്ഥാന വോളിബാൾ അസോസിയേഷൻെറ പതാക വൈസ് പ്രസിഡന്‍റ് ബി. ഷാജി, ജില്ല വോളിബാൾ അസോസിയേഷൻെറ പതാക പ്രസിഡന്‍റ് ബിജോയ് ബാബു, ഒളിമ്പിയ ഗോതുരുത്തിൻെറ പതാക സെക്രട്ടറി എം.ഒ. ആന്‍റണി, സെന്‍റ് സെബാസ്റ്റ്യൻസ് വോളിബാൾ അക്കാദമിയുടെ പതാക പ്രസിഡന്‍റ് ജോബി തോമസ് എന്നിവർ ഉയർത്തി. ഫാ. തോമസ് കോളരിക്കൽ, ഫാ. ആന്റണി ചില്ലിട്ടശ്ശേരി, സി. സത്യൻ, ശശിധരൻ പനമ്പിള്ളി, ടി.ആർ. ബിന്നി, ഫാ. മിഥുൻ മെൻഡസ്, ഹിൽഡ ഷീബ മെൻഡസ്, പി.ജെ. ജിബി, പി.സി. ഗോപീദാസ്, എ.കെ. ജയദേവൻ, ആൻഡ്രൂസ് കടുത്തൂസ്, ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു. ദക്ഷിണ, ഉത്തര മേഖല ചാമ്പ്യൻഷിപ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് മാറ്റുരച്ചത്. ജേതാക്കൾക്ക് സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി സി. സത്യൻ ട്രോഫികൾ സമ്മാനിച്ചു. പടം ER vollibal champian ship 2 ഗോതുരുത്തിൽ നടന്ന സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട് ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.