എ.ഐ.വൈ.എഫ് ജാഗ്രത സദസ്സ്​

അലങ്ങാട്: പാനായിക്കുളം-പള്ളിപ്പടി മേഖലയിലെ അതിഥിത്തൊഴിലാളികളുടെ പാർപ്പിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന്​ വിതരണവും ചൂതാട്ടവും വർധിക്കുന്നതായി ആരോപിച്ച് പള്ളിപ്പടി കവലയിൽ എ.ഐ.വൈ.എഫ് ജാഗ്രതസദസ്സ്​ സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ് പി.എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻറ് സി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ്, അബ്ദുൽസലിം, ശ്രുതികുമാർ, ജിതിൻ മേച്ചേരി, വി.ബി. ഷിജാസ്, അൻസാർ, ആതിഫ്, ഷംസുദ്ദീൻ ഞാറ്റുവെട്ടി, സുനീർ, ഫൈസൽ പള്ളിമിറ്റത്ത്, അൻസിൽ, നസീർ എന്നിവർ സംസാരിച്ചു. പടം EA PVR aiyf 7 പാനായിക്കുളത്ത് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ജാഗ്രതസദസ്സ്​ ജില്ല വൈസ് പ്രസിഡൻറ് പി.എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.