മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കണം -ഡി.വൈ.എഫ്.ഐ

പറവൂർ: ഏറെ നാളായി ശോച്യാവസ്ഥയിലായ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് നവീകരിക്കാൻ അധികൃതർ തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിൽ നടന്ന സമ്മേളനം ജില്ല പ്രസിഡൻറ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ വി.യു. ശ്രീജിത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ബി.എ. സന്ദീപ് (പ്രസി), പി.ആർ. സജേഷ് കുമാർ, ലിജി ജോർജ് (വൈസ് പ്രസി), ഇ.ബി. സന്തു (സെക്ര), നിവേദ് മധു, എം.എസ്. അരുൺജി (ജോ. സെക്ര), എം. രാഹുൽ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.