പണം മോഷ്ടിച്ചവർ അറസ്റ്റിൽ

പറവൂർ: പുത്തൻവേലിക്കര ബാറിന് മുന്നിലെ കസേരയിലിരുന്ന് ഉറങ്ങുകയായിരുന്ന രാജു എന്നയാളുടെ ഷർട്ടി‍ൻെറ പോക്കറ്റിൽനിന്ന്​ 18,000 രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻവേലിക്കര പുളിക്കത്തറ തമ്പി (56), മുതുപറമ്പ് പുതുശ്ശേരി തൈവേപ്പിൽ ഉണ്ണികൃഷ്ണൻ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇൻസ്പെക്ടർ വി. ജയകുമാറി‍ൻെറ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് പിടികൂടിയത്. പടം EA PVR shirtinte poket 5 അറസ്റ്റിലായ തമ്പി (56)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.