വാഹന പ്രചാരണ ജാഥ നടത്തി

പറവൂർ: ദ്വിദിന ദേശീയ പണിമുടക്കി‍ൻെറ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂനിയൻ സമരസമിതിയുടെ നേതൃത്വത്തിൽ . മൂത്തകുന്നത്ത് എ.ഐ.ടി.യു.സി നേതാവ് കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, കോട്ടുവള്ളി, ഏഴിക്കര എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം പെരുമ്പടന്നയിൽ സമാപിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് വി.സി. പത്രോസ് അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ എം.ആർ. ശോഭനൻ, കെ.സി. രാജീവ്, ടി.എസ്. രാജൻ, കെ.എ. വിദ്യാനന്ദൻ, സി.ആർ. ബാബു, പി.എസ്. രഞ്ചിത്ത്, കെ.ബി. അറുമുഖൻ, കെ.ഡി. വേണുഗോപാൽ, നിസാർ പാറപ്പുറം, പി.എൻ. സന്തോഷ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR vahana 3 സംയുക്ത ട്രേഡ് യൂനിയൻ സമരസമിതിയുടെ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പെരുമ്പടന്നയിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.