എടവനക്കാട്: വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രിയുടെ വനമിത്ര പുരസ്കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകനും എടവനക്കാട് സ്വദേശിയുമായ ഐ.ബി. മനോജ് കുമാറിനെ ഹൈസ്കൂള്‍ പഠനകാലത്തെ സഹപാഠികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. വി.കെ. അബ്ദു വാജിദ് പൊന്നാട അണിയിച്ചു. കെ.എം. സജ്ജാദ് സഹീര്‍ ഉപഹാരവും സഹപാഠിയായ റിയാസ് മുഹമ്മദ് വരച്ച ഛായാചിത്രവും നൽകി. വി.എം. ഉമൈബ പുസ്തകവും നല്‍കി ആദരിച്ചു. രവി കണ്ണന്‍, അബ്ദു കലാം, സുഭാഷ്, ചന്ദ്രിക, നിഷ, പുഷ്പലത, രത്ന, പ്രകാശന്‍ കാവുങ്കല്‍, സാധന, സുനി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.