ക്രൈസ്റ്റ് കോളജ് ജേതാക്കൾ

ആലുവ: യു.സി കോളജ് ശതാബ്ദി കപ്പ് ഫുട്ബാൾ ടൂർണമൻെറിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജേതാക്കളായി. സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നാണ്​ പരാജയപ്പെടുത്തിയത്. ഫൈനലിൽ മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ജിജു ജേക്കബ് മുഖ്യാതിഥിയായി. കോളജ് മാനേജർ ഫാ. തോമസ് ജോൺ കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. എം.എം. ജേക്കബ്, ഡോ.എം.ഐ. പുന്നൂസ്, ജോളി മൂത്തേടൻ, ഡോ.ആർ. ബിന്ദു എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 ucc ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് യു.സി കോളജ് മാനേജർ ഫാ. തോമസ് ജോൺ കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.