എ.കെ.ടി.എ ഏരിയ സമ്മേളനം

പെരുമ്പാവൂര്‍: ഓള്‍ കേരള ടെയ്​ലേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധി റിട്ടയര്‍മെന്റ് തുക വെട്ടിക്കുറച്ചത് പുനഃപരിശോധിക്കുക, ഇരട്ട പെന്‍ഷന്റെ പേരില്‍ വിധവ പെന്‍ഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മേരി ചാക്കോ റിപ്പോര്‍ട്ടും ട്രഷറര്‍ സുഭാഷിണി ചന്ദ്രന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ.എസ്. കുട്ടപ്പന്‍, ജില്ല പ്രസിഡന്റ് വി.കെ. വത്സന്‍, പുരുഷോത്തമന്‍ നായര്‍, ടി.വി. പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പൂജ വിനോദ് (പ്രസിഡന്റ്), സെക്രട്ടറിയായി മേരി ചാക്കോ (സെക്രട്ടറി), സുഭാഷിണി ചന്ദ്രന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.