കെ.പി.എം.എസ് മലബാർ സംഗമം സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കും -ബെന്നി ബഹനാൻ

കിഴക്കമ്പലം: കെ.പി.എം.എസ്​ സുവര്‍ണ ജൂബിലി സമ്മേളനം മലബാര്‍ സംഗമം സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ചാലക്കുടി എം.പി ബെന്നി ബഹനാന്‍ പറഞ്ഞു. കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂനിയന്‍ കമ്മിറ്റി സംഘടിപ്പിച്ച സുവര്‍ണ ഗാഥ സാംസ്‌കാരിക സമ്മേളനം പട്ടിമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് പി.കെ. കൊച്ചുമോന്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ ജയ മാധവ് മാധവശ്ശേരി മുഖ്യാതിഥിയായിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജൂബിള്‍ ജോര്‍ജ്, ജനപ്രതിനിധികളായ ടി.എ. ഇബ്രാഹിം, ജോര്‍ജ് ഇടപ്പരത്തി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ശശി, എം.പി. അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് സ്വാഗതം പറഞ്ഞു. ക്യാപ്​ഷൻ (em palli 2): കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂനിയന്‍ കമ്മിറ്റി സംഘടിപ്പിച്ച സുവര്‍ണ ഗാഥ സാംസ്‌കാരിക സമ്മേളനം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.