കോതമംഗലം: മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന് കോഴിപ്പിള്ളി പാറച്ചാലിപ്പടി സ്വദേശിനിയായ സ്നേഹ ബിജു അർഹയായി. കേരള യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന് ഒന്നാം റാങ്ക് നേടിയിരുന്നു. റോവിങിൽ (തുഴച്ചിൽ) ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ മൂവാറ്റുപുഴ നിർമല കോളജിൽ എം.എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്. കോഴിപ്പിള്ളി പരപ്പിൽ ബിജു ജോർജിൻെറയും സോണിയ ബിജുവിൻെറയും മകളാണ് സ്നേഹ ബിജുവിനെ എസ്.എഫ്.ഐ ഉപഹാരം നൽകി ആദരിച്ചു. പുരോഗമന കല സാഹിത്യ ജില്ല കമ്മിറ്റിയംഗം മനോജ് നാരായണൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.