ഹാരി ബെന്നിക്ക് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ ഗോൾ കീപ്പിങ് ബി ലൈസൻസ്

കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി ഏഷ്യൻ ഫുട്ബാൾ ഫെഡറേഷ‍ൻെറ ഗോൾ കീപ്പിങ് ബി ലൈസൻസ് കരസ്ഥമാക്കി. കേരളത്തിലെ കോളജ് കായിക അധ്യാപകരിൽ ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന വ്യക്തിയാണ് ഹാരി. നിലവിൽ കേരളത്തിൽനിന്ന് ഇതിന് മുമ്പ്​ മൂന്ന് ഫുട്ബാൾ പരിശീലകരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ കോതമംഗലം എം.എ. കോളജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ 28 വർഷങ്ങൾക്ക് ശേഷം എം.ജി സർവകലാശാല വിജയികളായപ്പോൾ എം.ജി യുടെ സഹപരിശീലകൻ ആയിരുന്നു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ സി ലൈസൻസ്, ഇന്‍റർനാഷനൽ പ്രഫഷനൽ സ്കൗട്ടിങ്​ ലെവൽ വൺ ലൈസൻസ് എന്നീ പ്രഫഷനൽ ലൈസൻസുകളും മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ എം.ഫിൽ എന്നിങ്ങനെ ബിരുദാനന്തര ബിരുദത്തിനുടമയായ ഹാരി ബെന്നി ഫുട്​ബാളിൽ എൻ.ഐ.എസ് ഡിപ്ലോമയും നേടിയിട്ടുണ്ട്. വിനിതയാണ് ഭാര്യ. മക്കൾ: ഹെവിൻ, ഹന്ന. EM KMGM 1 Hari ഹാരി ബെന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.