വരവ് അറിയാതെ ചെലവഴിക്കുന്നവരാണ് മലയാളികൾ -വി.ഡി. സതീശൻ

കൊച്ചി: വരവ് അറിയാതെ ചെലവഴിക്കുന്നവരാണ് മലയാളികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ 11ാ മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. കടക്കെണിയിലാവുന്നവർ കൂട്ട ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങൾ ചിട്ടി നടത്തി സ്ഥലം വിടുന്നു. എന്നാലും ജനങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ പണം ഇടും. ക്വാളിറ്റി ഇല്ലാത്ത സാധനങ്ങൾ നൽകി മലയാളികളെ പറ്റിക്കാൻ എളുപ്പമാണ്. ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നവരാണ് മലയാളികൾ. മലയാളികളെ ഇത്തരം പ്രവണതകളിൽനിന്ന് മോചിപ്പിക്കാൻ ബോധവത്​കരണം ആവശ്യമാണെന്നും സതീശൻ പറഞ്ഞു. പരിപാടിയിൽ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. എ.എം. സെയ്ത്, കെ.ജി. വിജയകുമാരൻ നായർ, സജിനി തമ്പി, ആഷിക് മണിയാംകുളം, അബ്ദുൽ മജീദ്, എം.എ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.