കടുങ്ങല്ലൂർ: . മുപ്പത്തടം ചെറുകുളം ഭാഗത്ത് ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം ഷാജിയുടെ ഉടമസ്ഥതയിലെ കിടക്കക്കമ്പനിയാണ് കത്തിയത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് കത്തുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടത്. ഉടൻ നാട്ടുകാർ ഓടിക്കൂടിയെങ്കിലും ധാരാളം ഫോമുകൾ ഉണ്ടായിരുന്നതിനാൽ അവർക്ക് തീ അണക്കാനായില്ല. വിവരം അറിഞ്ഞെത്തിയ ആലുവ, ഏലൂർ അഗ്നിരക്ഷാസേന യൂനിറ്റുകൾ ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. അപ്പോഴേക്കും കമ്പനി പൂർണമായി കത്തി നശിച്ചിരുന്നു. ഫോമുകൾ അടക്കമുള്ള അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, മറ്റുപകരണങ്ങൾ, ഫർണിച്ചർ തുടങ്ങി എല്ലാം കത്തി. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സ്ഥാപനത്തിന് മാത്രമുണ്ടായതായി കണക്കാക്കുന്നു. അതിന് പുറമെ കെട്ടിടവും പാടെ കത്തിനശിച്ചു. പത്ത് വർഷത്തോളമായി സ്ഥാപനം പ്രവർത്തിക്കുന്നു. ക്യാപ്ഷൻ ea yas11 fire കിടക്ക നിർമാണ കമ്പനിയിലുണ്ടായ തീപിടിത്തം അണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.