വയോധികൻ കാറിനുള്ളില്‍ മരിച്ചനിലയില്‍

നെടുംകുന്നം: വയോധികനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാത്താമുട്ടം പൊടിറ്റത്തില്‍ പി.എം. മാത്യുവാണ്​ (63) മരിച്ചത്. ഞായറാഴ്ച 11.30 മുതല്‍ നെടുംകുന്നം-മൈലാടി റോഡില്‍ കലവറപ്പടിക്ക്​ സമീപം കാര്‍ നിര്‍ത്തിയിട്ട നിലയില്‍ നാട്ടുകാർ കണ്ടിരുന്നു. സംശയം തോന്നി രണ്ടരയോടെ കാറിനുള്ളില്‍ നാട്ടുകാർ നോക്കിയപ്പോൾ ആരോ കമഴ്ന്നുകിടക്കുന്നത് കണ്ടെത്തി. പരിശോധനയിൽ മരിച്ചനിലയിലായിരുന്നു. വിവരമറിഞ്ഞ് കറുകച്ചാല്‍ പൊലീസെത്തി മൃതദേഹം കോട്ടയം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗത്തിന് മരുന്ന്​ കഴിക്കുന്നയാളാണെന്ന് വീട്ടുകാര്‍ അറിയിച്ചതായി കറുകച്ചാല്‍ പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.